9 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറത്ത് 55കാരൻ പിടിയിൽ
മലപ്പുറം പാണ്ടിക്കാട് ഒമ്പത് വയസ്സുള്ള ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 55കാരൻ അറസ്റ്റിൽ. പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മൽ സ്വദേശി അബ്ദുൽ ജബ്ബാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം
പുളിവെണ്ട നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ വീട്ടിലെത്തിച്ചത്. ഇതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരോട് കുട്ടി പറഞ്ഞെങ്കിലും പ്രതിയുടെ സ്വാധീനം ഭയന്ന് പുറത്ത് അറിയിച്ചിരുന്നില്ല. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോക്‌സോ, എസ് സി, എസ് ടി വകുപ്പുകൾ പ്രകാരമാണ് പ്രതിയെ പിടികൂടിയത്.