കോഴിക്കോട് കൊടുവള്ളിയിൽ 14കാരനെ ലൈംഗികമായി പീഡിപ്പിച്ച കേബിൾ ടിവി ഓപറേറ്റർ അറസ്റ്റിൽ
കോഴിക്കോട് കൊടുവള്ളിയിൽ 14കാരനെ ലൈംഗികമായി പീഡിപ്പിച്ച കേബിൾ ടി വി ഓപറേറ്റർ പിടിയിൽ. പനമ്പങ്കണ്ടി സ്വദേശി രാഗേഷാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. ജൂലൈ 30നാണ് സംഭവം.
ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനായി തിരിച്ചറിയൽ രേഖയുടെ ഫോട്ടോ സ്റ്റാറ്റ് ആവശ്യപ്പെട്ടാണ് ഇയാൾ കുട്ടിയുടെ വീട്ടിലെത്തിയത്. ഫോട്ടോ കോപ്പി ഇല്ലാത്തതിനാൽ ഓമശ്ശേരിയിൽ പോയി എടുത്തു കൊണ്ടുവരാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെയും കൂട്ടി ബൈക്കിൽ പോയി. ഇടുങ്ങിയ റോഡിലൂടെ പോയി കരമ്പല്ലി കോട്ടയ്ക്ക് സമീപത്ത് വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു
മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.