Monday, January 6, 2025
Kerala

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശബരിമല തീർഥാടനം അനുവദിക്കും; ദർശനം വെർച്വൽ ക്യൂ വഴി നിയന്ത്രിക്കും

ശബരിമല തീർഥാടനം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ സർക്കാർ തീരുമാനം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തീർഥാടകർക്ക് നിർബന്ധമാക്കും. ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

തലസ്ഥാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വീഡീയോ കോൺഫറൻസ് മുഖാന്തരമാണ് യോഗം ചേർന്നത്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ശബരിമലയിൽ കഴിഞ്ഞ മാസങ്ങളിൽ ദർശനം അനുവദിച്ചിരുന്നില്ല. എന്നാൽ നവംബറിൽ തുടങ്ങുന്ന തീർഥാടന കാലത്ത് ഭക്തർക്ക് പ്രവേശനം നൽകാമെന്നാണ് തീരുമാനം. പരിമിതികൾക്കുള്ളിൽ നിന്ന് പ്രവർത്തനം ഏകോപിപ്പിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *