ശബരിമല ദർശനത്തിന്റെ മാർഗരേഖ: വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു
ശബരിമല ക്ഷേത്രം തുറക്കുമ്പോൾ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച റിപ്പോർട്ട് വിദഗ്ധ സമിതി സർക്കാരിന് നൽകി. ദർശനം നടത്താൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നാണ് ശുപാർശയിൽ പ്രധാനം.
നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് നിലയ്ക്കലിൽ പണം നൽകി വീണ്ടും പരിശോധന നടത്താൻ സൗകര്യമൊരുക്കണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഗുരുതര അസുഖങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ട് കൊണ്ടുവരണം. തിങ്കൾ മുതൽ വെള്ളി വരെ ദിവസേന ആയിരം പേർക്കും ശനി ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കുമാണ് ദർശനം
വിദഗ്ധ സമിതിയുടെ ശുപാർശകളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച പരിശോധനകൾ നടത്തിയ ശേഷം തീരുമാനമെടുക്കും.