വാങ്ങി വെച്ച മദ്യക്കുപ്പിയെ ചൊല്ലി തർക്കം; എറണാകുളത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു
എറണാകുളം ചേരാനെല്ലൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. ചേരാനെല്ലൂർ വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകൻ വിഷ്ണുവാണ് ഭരതനെ വെട്ടിയത്.
മകൻ വാങ്ങി വെച്ച മദ്യം അച്ഛൻ എടുത്തു കുടിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് വെട്ടിൽ കലാശിച്ചത്. ഇരുവരും പരസ്പരം കത്തിയെടുത്ത് വെട്ടുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ തലക്കാണ് വെട്ടേറ്റത്. ഭരതൻ ഇന്ന് രാവിലെ മരിച്ചു.