ജാതിപേര് വിളിച്ചാക്ഷേപിച്ചെന്നു പരാതി; കുട്ടനാട് എംഎൽഎക്കും ഭാര്യക്കുമെതിരെ കേസ്
ജാതിപേര് വിളിച്ചാക്ഷേപിച്ചെന്ന പരാതിയിൽ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനും ഭാര്യക്കുമെതിരെ പൊലീസ് കേസ് എടുത്തു. ഹരിപ്പാട് എൻസിപി മണ്ഡലം കമ്മിറ്റി യോഗത്തിനിടയിൽ എൻസിപി വനിതാ നേതാവിനെ ആക്ഷേപിച്ചെന്നാണ് പരാതി. എന്നാൽ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് എംഎൽഎ പ്രതികരിച്ചു. ഹരിപ്പാട് പൊലീസാണ് കേസെടുത്തത്. തോമസ് കെ തോമസ് എംഎൽഎ ഒന്നാം പ്രതിയും ഭാര്യ ഷേർളി തോമസ് രണ്ടാം പ്രതിയുമാണ്. എംഎൽഎ അടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്ന വിവരമാണ് ലഭ്യമാകുന്നത്.