ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: സിബി മാത്യൂസ് അടക്കം 18 പേരെ പ്രതി ചേർത്ത് സിബിഐ എഫ് ഐ ആർ
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ എഫ് ഐ ആർ സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ് ഐ ആറിൽ സിബി മാത്യൂസും ആർ. ബി ശ്രീകുമാറും കെ കെ ജോഷ്വയും അടക്കം 18 പേരെ പ്രതി ചേർത്തിട്ടുണ്ട്. ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതിയാണ് നിർദേശം നൽകിയത്.
മെയ് മാസത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേരളാ പോലീസിലെയും ഐബിയിലെയും 18 ഉദ്യോഗസ്ഥരെയാണ് സിബിഐ പ്രതി ചേർത്തിരിക്കുന്നത്. അന്നത്തെ പേട്ട സിഐ എസ് വിജയൻ ഒന്നാം പ്രതിയും പേട്ട എസ് ഐയായിരുന്ന തമ്പി എസ് ദുർഗാദത്ത് രണ്ടാം പ്രതിയുമാണ് തിരുവനന്തപുരം കമ്മീഷണറായിരുന്ന വി ആർ രാജവീൻ മൂന്നാം പ്രതിയാണ്.
സിബി മാത്യൂസ് നാലാം പ്രതിയും ആർ ബി ശ്രീകുമാർ ഏഴാം പ്രതിയുമാണ്. നമ്പി നാരായണൻ അടക്കമുള്ളവർക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.