ജോജുവിന്റെ വാഹനം തല്ലിത്തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ആദ്യത്തെ അറസ്റ്റ് നടന്നു. കോൺഗ്രസ് പ്രവർത്തകനായ മരട് സ്വദേശി ജോസഫാണ് പിടിയിലായത്. വൈറ്റിലയിലെ സംഭവത്തിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാഹനം തല്ലി തകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴിതടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വഴിതടയൽ സമരത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി ജെ പൗലോസ് രണ്ടാം പ്രതിയും കൊടിക്കുന്നിൽ സുരേഷ് മൂന്നാം പ്രതിയുമാണ്.