വെഞ്ഞാറമൂട് നാലു വയസുകാരി കിണറ്റില്‍ വീണ് മരിച്ച നിലയില്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് നാലു വയസുകാരിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കമുകിന്‍കുഴി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്.
അമ്മ പ്രിയങ്ക ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരിയാണ്. പ്രിയങ്ക നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയ ശേഷം ഉറങ്ങുമ്പോഴായിരുന്നു സംഭവം. അമ്മൂമ്മയാണ് കൃഷ്ണപ്രിയയെ നോക്കിയിരുന്നത്.
ഓടികൂടിയ നാട്ടുകാര്‍ കിണറ്റില്‍ നിന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി കാല്‍വഴുതി കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.