കോഴിക്കോട് വീട് തകര്‍ന്നുവീണ സംഭവം; കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷപ്പെടുത്തി
കോഴിക്കോട് ചെറുകുളത്തൂരില്‍ വീട് തകര്‍ന്നു വീണു. വീടിനുള്ളില്‍ കുടുങ്ങിയ എല്ലാ ആളുകളെയും രക്ഷപ്പെടുത്തി. വെൺമാറയിൽ അരുണിന്റെ വീടാണ് തകർന്നത്. ഫയര്‍ഫോഴ്സിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനായത്. ഉച്ചക്ക് 1:30ഓടെയാണ് സംഭവം നടന്നത്. ഒമ്പതുപേരെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുത്തി.
കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പലരെയും രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളിമാട്‍കുന്ന്, മുക്കം എന്നിവടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സാണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്.