കൊല്ലം കുരീപ്പുഴയില്‍ കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം കുരീപ്പുഴയില്‍ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിന്റെ(42) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. രാവിലെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
മേബിള്‍ ജോസഫിന്റേതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നും ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്നും ജീവിതം അവസാനിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നു. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ആരുടെയും പ്രേരണയില്ലെന്നും കുറിപ്പിലുണ്ട്. ഒരു മാസം മുമ്പ് മാത്രമാണ് മേബിള്‍ ഈ കോണ്‍വെന്റിലെത്തിയത്.