വെള്ളം എടുക്കുന്നതിനിടെ വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു
ചെര്‍പ്പുളശ്ശേരി: ചളവറ പഴയ വില്ലേജിനടുത്ത് വെള്ളം എടുക്കുന്നതിനിടെ വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു. ചെറുവത്തൂര്‍ കോളനി ഇടുകുഴിയില്‍ രവിയുടെ മകള്‍ സവിത (18) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാതാവ് അജിത. സഹോദരി ആദിത്യ. മലമ്പുഴ ഐടിഐ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തും