രണ്ട് മാസം മുന്‍പ് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത അതേ കിണറ്റില്‍ ഭാര്യയും മകളും മരിച്ച നിലയില്‍
ആറ്റിങ്ങല്‍: നിലയ്ക്കാമുക്കില്‍ യുവതിയെയും മകളെയും കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് ഇതേ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് വാണിയന്‍ വിളാകം വീട്ടില്‍ ബിന്ദു(35), ദേവയാനി(8) എന്നിവരാണ് മരിച്ചത്. ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണാണ് രണ്ട് മാസം മുന്‍പ് ഇതേ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.