തൃശ്ശൂരിൽ കാഴ്ചശക്തിയില്ലാത്ത അച്ഛനെ മകൻ വെട്ടിക്കൊന്നു
തൃശ്ശൂർ ദേശമംഗലത്ത് മകൻ കാഴ്ചശക്തിയില്ലാത്ത അച്ഛനെ വെട്ടിക്കൊന്നു. ദേശമംഗലം തലശേരി സ്വദേശി ശൗര്യംപറമ്പിൽ മുഹമ്മദാണ് വെട്ടേറ്റ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പോലീസിന്റെ നിഗമനം.
77 വയസ്സുള്ള മുഹമ്മദും മകൻ ജമാലും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ജമാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.