വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തില്‍ പൊതുവായി ഇന്ന് മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. രാത്രി 10 മണി വരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.