കൊല്ലം അഞ്ചലിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു
കൊല്ലം അഞ്ചലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനാണ് കൊല്ലപ്പെട്ടത്. കുട്ടപ്പന്റെ മകന്റെ മുന്നിലിട്ടായിരുന്നു കൊലപാതകം
സുഹൃത്തായ ലൈബുവിന്റെ വീട്ടിൽ മദ്യപിക്കാനെത്തിയതായിരുന്നു കുട്ടപ്പൻ. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും വാക്കത്തി ഉപയോഗിച്ച് ലൈബു കുട്ടപ്പനെ വെട്ടുകയുമായിരുന്നു
അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ മകൻ വിഷ്ണുവിന്റെ മുന്നിൽ വെച്ചാണ് കുട്ടപ്പന് വെട്ടേറ്റത്. ഭയന്നോടിയെ വിഷ്ണുവാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ലൈബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.