തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ മർദിച്ചു കൊന്നു
തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചുകൊന്നു. നേമം സ്വദേശി ഏലിയാസ്(80)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ ക്ലീറ്റസിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തു. നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചർച്ചിന് അടുത്താണ് സംഭവം
മദ്യപിച്ചെത്തിയ ക്ലീറ്റസ് ഏലിയാസുമായി വഴക്കുണ്ടാക്കുകയും മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഏലിയാസിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണ്.