മന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ്
തൃശൂര്‍: കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന പരിശോധനകള്‍ നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടെസ്റ്റ് ചെയ്തതെന്ന് വി എസ് സുനില്‍ കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.മന്ത്രി സുനില്‍കുമാറിന് കഴിഞ്ഞ സെപ്റ്റംബര്‍ 23ന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് രോഗം ഭേദമായി. കൊവിഡ് വാക്‌സിന്‍ എടുക്കുന്നതിന് ഏപ്രില്‍ 15ന് മന്ത്രി ബുക്ക് ചെയ്തിരുന്നതാണ്. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും കൊവിഡ് വിമുക്തരാകുന്നതുവരെ ആശുപത്രിയില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.