Tuesday, April 15, 2025
Kerala

ഐഎംഎ ദേശീയ സമ്മേളനം തിരുവനന്തപുരത്ത്

അഖിലേന്ത്യാ മെഡിക്കല്‍ സമ്മേളനം ഡിസംബര്‍ 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. ഐഎംഎയുടെ 96-ാം ദേശീയ സമ്മേളനമാണിത്. കേന്ദ്ര പ്രവര്‍ത്തകസമിതി, കൗണ്‍സില്‍ യോഗങ്ങളും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഉണ്ടാകും.

ഡോ. ആര്‍.വി അശോകന്‍ ഐഎംഎ ദേശീയ പ്രസിഡന്റായി ചുമതലയേല്‍ക്കും. സമ്മേളനത്തോടനുബന്ധിച്ച് ആധുനിക വൈദ്യശാസ്ത്രത്തിലെ ചികിത്സാരീതികളെയും, നൂതന
പ്രവണതകളെയും കുറിച്ച് വിപുലമായ സെമിനാറുകള്‍ ഉണ്ടാകും. നിരവധി പുതിയ പ്രബന്ധങ്ങള്‍ ശാസ്ത്ര സ മ്മേളനത്തിൽ അവതരിപ്പിക്കപെടും. പൊതുജനാരോഗ്യ നയരൂപീകരണം, വനിതാ യുവജന, വിദ്യാര്‍ത്ഥി സമ്മേളനങ്ങളും ഉണ്ടാകും.

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ മെഡിക്കല്‍ എക്‌സിബിഷനും സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്നുണ്ട്. പതിനായിരത്തോളം പ്രതിനിധികള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *