ദേശീയ വിദ്യാഭ്യാസ നയം: ഇന്ത്യക്ക് ഉത്തേജനം നൽകും, ആശങ്ക വേണ്ടെന്ന് രക്ഷിതാക്കളോട് പ്രധാനമന്ത്രി
ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യക്ക് പുതിയ ഉത്തേജനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നയം വിദ്യാർഥികളും അധ്യാപകരും സ്വാഗതം ചെയ്തു. പുതിയ തീരുമാനങ്ങളുണ്ടാകുമ്പോൾ ആശങ്ക സ്വാഭാവികമാണ്. രക്ഷിതാക്കൾക്ക് പുതിയ നയത്തിൽ ഒട്ടും ആശങ്ക വേണ്ട
ഇനിയും നിർദേശങ്ങൾ നൽകാം. പരിഷ്‌കരണ നിർദേശങ്ങൾ സർക്കാർ സ്വീകരിക്കും. സ്വയം ഭരണാവകാശം നൽകുന്നതിലൂടെ സർവകലാശാലകൾക്ക് മത്സരബുദ്ധിയുണ്ടാകും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സർവകലാശാലകൾക്ക് സർക്കാർ പാരിതോഷികം നൽകും.
ഭാരതീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് പുതിയ വിഭ്യാസ നയമെന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാക്കുകൾ. ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജപ്പെടുത്തുന്ന പുതിയ രീതിയിൽ വിദ്യാഭ്യാസ നിലവാരം ആഗോള തലത്തിൽ കൂടുതൽ മികച്ചതാകും എന്നും രാഷ്ട്രപതി പറഞ്ഞു.