Thursday, April 10, 2025
National

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് തിരുവനന്തപുരത്ത്

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഒരു മുഴം മുൻപേ തുടക്കം കുറിച്ച് ബിജെപി. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് ഇന്ന് ദേശീയ അധ്യക്ഷൻ ജെപി നദ എത്തും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിശാല ജനസഭ ദേശീയ അധ്യക്ഷൻ ഉദ്ഘാടനം ചെയ്യും. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സംസ്ഥാനത്തെ ബിജെപിയുടെ പ്രചരണങ്ങൾക്ക് കൂടി ഔദ്യോഗികമായി തുടക്കമാകും.

എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും വളരെ നേരത്തെ പ്രചരണം ആരംഭിക്കാനാണ് ബിജെപിയുടെ നീക്കം. ദേശീയ നേതാക്കളെ കേരളത്തിലേക്ക് എത്തിച്ചാവും പ്രചരണം. ഇതിൻറെ ഭാഗമായി കേരളത്തിൽ എത്തുന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവർത്തകർ സ്വീകരണം നൽകും. പിന്നാലെ കണ്ണൻ മൂലയിലെ ചട്ടമ്പിസ്വാമികളുടെ സ്മാരകം സന്ദർശിക്കും. അതിനുശേഷം ആകും കവടിയാറിൽ വച്ച് നടക്കുന്ന വിശാല ജനസഭയിൽ ജെ.പി നദ്ദ പങ്കെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *