സംസ്ഥാനത്തെ മറ്റുനഗരങ്ങളിലും കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ടെന്ന് ഐഎംഎ
തിരുവനന്തപുരം നഗരത്തിലേത് പോലെ സംസ്ഥാനത്തെ മറ്റുനഗരങ്ങളിലും കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
സംസ്ഥാനത്ത് കൂടുതല്‍ തീവ്ര രോഗവ്യാപനമുള്ള ക്ലാസ്റ്ററുകള്‍ ഉണ്ടാകും, അതാണ് തലസ്ഥാന നഗരിയില്‍ കാണുന്നതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. പി. ഗോപകുമാറും വ്യക്തമാക്കി.
ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കൂട്ടി രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഇതിനായി ഇത്തരം പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു