പൊതുജനാരോഗ്യ ബിൽ: ആയുഷ് വകുപ്പിലെ ഉദ്യോഗസ്ഥരെ ഉൾപെടുത്തിയതിൽ വിമർശനവുമായി ഐഎംഎ
പൊതുജനാരോഗ്യ ബില്ലുമായി ബന്ധപ്പെട്ട കമ്മിറ്റികളിൽ ആയുഷ് വകുപ്പിൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത് തിരിച്ചടിയാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ട് ഡോ സുൽഫി നൂഹു മാധ്യമങ്ങളോട് വ്യക്തമാക്കി. കേരളത്തിന്റെ ആരോഗ്യ മേഘലയിൽ സമൂലമായ ഉന്നതിക്ക് ഉതങ്ങുന്ന ബില്ലിന്റെ പൊതുജനോരോഗ്യവുമായി പുലബന്ധം പോലുമില്ലാത്ത ആയുഷ് വകുപ്പിലെ ഉദ്യോഗസ്ഥരെ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയത് വൻ തിരിച്ചടിയാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആശങ്ക പുലർത്തുന്നതായി പ്രസിഡണ്ട് വ്യക്തമാക്കി.
മഹാമാരികളും പുതിയ പകർച്ചവ്യാധികളും ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ ബില്ലിലെ ചികിത്സാ രീതികളും, പരിശോധന രീതികളും, പൊതുജനാരോഗ്യ നയം മുഴുവനായും ശാസ്ത്രീയ നിരീക്ഷണ പരീക്ഷണ സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതായിരിക്കണം എന്ന് മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. ലോകത്ത് മറ്റെല്ലാ രാജ്യങ്ങളിലും ഈ രീതിയിലുള്ള ഒരു നിലപാടാണ് പൊതുവേ സ്വീകാര്യമായിട്ടുള്ളത് എന്നും ഐഎംഎ കൂട്ടിച്ചേർത്തു.
ഡ്രാഫ്റ്റ് ബില്ലിലെ വ്യവസ്ഥകളിൽ നിന്നും വ്യത്യസ്തമായി സംസ്ഥാന സമിതിയിലും മറ്റ് സമിതികളിലും ആയുഷ് വകുപ്പിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത് സ്വീകാര്യമല്ല. ആരോഗ്യ മേഖലയിൽ മാത്രമല്ല, ശുദ്ധമായ ഭക്ഷണം, കുടിവെള്ളം, മലിനീകരണം ഇല്ലാത്ത അന്തരീക്ഷം എന്നിവ നിലനിർത്തുന്നതിന് ശിക്ഷ വകുപ്പുകൾ ഉൾപ്പെടെ ശക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനാരോഗ്യ ബില്ലിൽ നിലവിൽ വന്നെങ്കിലും
കമ്മിറ്റികളിൽ അശാസ്ത്രീയ ചികിത്സാ ശാഖകളെ ഉൾപ്പെടുത്തുന്നത് കേരളത്തെ പിന്നോക്കം വലിക്കാൻ കാരണമായെക്കാം എന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രസിഡണ്ട് അറിയിച്ചു.
പൊതുജന ആരോഗ്യം ബില്ലിൽ കടന്നുകൂടിയ ഇത്തരം അപാകതകൾ ഒഴിവാക്കപ്പെടേണ്ടതാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചൂണ്ടികാണിച്ചു. നിപ്പ, കോവിഡ്, സാൾസ് തുടങ്ങിയ അതീവ ഗുരുതരമായ നോട്ടിഫിയബിൾ ഡിസീസുകളുടെ സർട്ടിഫിക്കേഷൻ നടപടിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അതീതമായി ആധുനിക വൈദ്യശാസ്ത്ര ശാഖയെ മാത്രം ഉൾപ്പെടുത്തുന്ന ചട്ടങ്ങളാണ് വരേണ്ടതാണ്. ഈ അപാകതകൾ ചൂണ്ടിക്കാട്ടി ഗവർണറെയും മുഖ്യമന്ത്രിയെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും സമീപിക്കുവാനും നിയമ നടപടികളുടെ സാധ്യത ആരായുവാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡണ്ട് ഡോ സുൽഫി നൂഹു വ്യക്തമാക്കി.