കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് കൊല്ലത്ത് പിടിയിൽ
കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് പിടിയിൽ. കൊല്ലം ചടയമംഗലത്ത് വെച്ച് കാറിൽ യാത്ര ചെയ്യുമ്പോഴാണ് ഇയാളെ പിടികൂടിയത്. ഈ കാറും മോഷ്ടിച്ചതാണ്. കഴിഞ്ഞ നവംബറിൽ എറണാകുളത്തെ കൊവിഡ് കെയർ സെന്ററിൽ നിന്നാണ് വടിവാൾ വിനീത് രക്ഷപ്പെട്ടത്.
മലപ്പുറം മുതൽ തിരുവനന്തപുരം വരെ അമ്പതോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. അമ്പലപ്പുഴ സ്വദേശിയാണ്. കൊവിഡ് സെന്ററിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും അലർട്ട് നൽകിയിരുന്നു.