വാക്കുതർക്കം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു
വാക്കുതർക്കത്തെ തുടർന്ന് കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു. മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി അഭിരാമി(24)യാണ് കൊല്ലപ്പെട്ടത്
അയൽവാസിയായ ഉമേഷ് ബാബുവാണ് അഭിരാമിയെ കൊലപ്പെടുത്തിയത്. ഉമേഷ് ബാബുവിന്റെ വീട്ടിൽ നിന്നുള്ള മലിന ജലം അഭിരാമിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി
അഭിരാമിയുടെ അമ്മ ലീനക്കും കുത്തേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. ആക്രമണത്തിനിടെ പരുക്കേറ്റ പ്രതി ഉമേഷ് ബാബുവും ചികിത്സയിലാണ്.