ഹാഷിഷ് ഓയിലുമായി കണ്ണൂരിൽ രണ്ട് യുവാക്കൾ പിടിയിൽ
കണ്ണൂരിൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. പള്ളിക്കുളം സറീന പെട്രോൾ പമ്പിന്റെ മുൻവശം ദേശീയ പാതയിൽ വെച്ചാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർ വി പി ഉണ്ണികൃഷ്ണനും സംഘവും നടത്തിയ പരിശോധനയിൽ മാരുതി സെലാരിയോ കാറിൽ കടത്തിയ 8.35 ഗ്രാം ഹാഷിഷ് ഓയിലുമായാണ് യുവാക്കൾ പിടിയിലായത്. അത്തായാക്കുന്ന് താമസക്കാരായ ജസീൽ പി പി (25), സിജിലേഷ് പി (28) എന്നിവരാണ് അറസ്റ്റ് ചെയ്തത്.
സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച് സതീഷ് വി , ഗണേഷ് ബാബു പി വി എന്നിവർ റെയ്ഡിൽ പങ്കെടുത്തു