ബംഗളൂരുവിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. സോഫ്റ്റ് വെയർ എൻജിനീയർമാരായ കോഴിക്കോട് സ്വദേശി റമീഷ്(28), കണ്ണൂർ സ്വദേശികളായ അഷീർ(32), ഷെഹ്‌സീൻ(29) എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽ നിന്ന്പിടിച്ചെടുത്തത്