കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ
കൊല്ലത്ത് രണ്ടിടങ്ങളിലായി വൻ മയക്കുമരുന്ന് വേട്ട. ചവറയിൽ ഹാഷിഷ് ഓയിലുമായി രണ്ട് പേരും കൊല്ലത്ത് കഞ്ചാവുമായി ഒരാളെയുമാണ് പിടികൂടിയത്. തൃശ്ശൂർ സ്വദേശികളെയാണ് ചവറയിൽ നിന്ന് 2.25 ലിറ്റർ ഹാഷിഷ് ഓയിലുമായി പിടികൂടിയത്. രണ്ട് കോടിയോളം രൂപ വിലവരുന്നതാണിത്
കഴിഞ്ഞ മാസം ആറ്റിങ്ങലിൽ നിന്ന് 103 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിലാണ് വാടകക്ക് എടുത്ത വീട്ടിൽ ഹാഷിഷ് ഓയിൽ സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചത്. കൊല്ലത്ത് അഞ്ച് കിലോ കഞ്ചാവുമായാണ് ഒരാൾ പിടിയിലായത്.