ജോജുവിന്റെ കാർ തകർത്ത കേസ്: രണ്ട് യൂത്ത് കോൺഗ്രസുകാർക്ക് കൂടി ജാമ്യം
നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ രണ്ട് പ്രതികൾക്കു കൂടി ജാമ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം.
ഇതിന് പുറമെ ഓരോരുത്തരും 37,500 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിർദേശിച്ചു. നവംബർ 9 നാണ് ഇവർ മരട് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. അതേസമയം, രണ്ടാം പ്രതി പി ജി ജോസഫിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ വാദം കേൾക്കുന്നതിനായി ഈ മാസം 16ലേയ്ക്ക് മാറ്റി.