ജോജുവിന്റെ കാർ തകർത്ത കേസ്: ടോണി ചമ്മണി അടക്കം നാല് പ്രതികൾക്ക് ജാമ്യം
നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കം നാല് പ്രതികൾക്ക് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 37,500 രൂപ വീതം ഓരോ പ്രതികളും കെട്ടിവെക്കണം. അമ്പതിനായിരം രൂപയുടെ രണ്ട് ആൾജാമ്യത്തിലുമാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
ടോണി ചമ്മണി, മനു ജേക്കബ്, ജോസ് മാളിയേക്കൽ, ജർജസ് എന്നിവർക്കാണ് ജാമ്യം. കോൺഗ്രസുകാർ തല്ലിപ്പൊളിച്ച ജോജുവിന്റെ കാറിന്റെ അറ്റകുറ്റപ്പണിക്കായി ആറര ലക്ഷം രൂപ ചെലവ് വരുമെന്നാണ് റിപ്പോർട്ട്. ഈ തുകയുടെ അമ്പത് ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.