ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ രഹാനെ നായകൻ; മുതിർന്ന താരങ്ങൾക്ക് വിശ്രമം
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു. അതേസമയം വിരാട് കോഹ്ലി രണ്ടാം ടെസ്റ്റിൽ നായക സ്ഥാനത്ത് തിരികെ എത്തും
ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്, മുഹമ്മദ് ഷമി എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. വൃദ്ധിമാൻ സാഹ, കെ എസ് ഭരത് എന്നിവരാണ് ടീമിലെ കീപ്പർമാർ, ശ്രേയസ്സ് അയ്യർ, പ്രസിദ്ധ് കൃഷ്ണ, ജയന്ത് യാദവ്, അക്‌സർ പട്ടേൽ എന്നിവർ ടീമിലിടം നേടി
ടീം: അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ശ്രേയസ്സ് അയ്യർ, വൃദ്ധിമാൻ സാഹ, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, അക്‌സർ പട്ടേൽ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ