അങ്ങനെ ഡിസ് ലൈക്ക് അടിച്ച് തളർത്തേണ്ട; ക്രിയേറ്റർ അനുകൂല മാറ്റങ്ങളുമായി യൂട്യൂബ്
വീഡിയോകൾക്ക് വരുന്ന ഡിസ് ലൈക്കുകൾ ക്രിയേറ്ററെ ബാധിക്കാതിരിക്കാനുള്ള മാറ്റങ്ങളുമായി യൂട്യൂബ്. ഇനി മുതൽ വീഡിയോകൾക്ക് വരുന്ന ഡിസ് ലൈക്കുകൾ മറച്ചുവെക്കുമെന്ന് കമ്പനി അറിയിച്ചു. വീഡിയോക്ക് ഡിസ് ലൈക്ക് അടിക്കാനാകും. എന്നാൽ എത്ര ഡിസ് ലൈക്ക് വന്നുവെന്ന് കാണാനാകില്ല
വീഡിയോ ചെയ്തയാൾക്ക് മാത്രമായിരിക്കും ഡിസ് ലൈക്കിന്റെ എണ്ണം കാണാൻ പറ്റുക. ക്രിയേറ്റർമാർക്കെതിരെ വ്യാപകമായി ഡിസ് ലൈക്ക് ക്യാമ്പയിനുകൾ വരുന്നത് പരിഗണിച്ചാണ് യൂട്യൂബിന്റെ മാറ്റം.