‘പണം മുൻകൂറായി വേണമെന്ന് നിർബന്ധം പിടിച്ചിട്ടില്ല’; ആംബുലൻസ് വൈകി രോഗി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഡ്രൈവർ
എറണാകുളം വടക്കൻ പറവൂരിൽ ആംബുലൻസ് സേവനം സമയത്ത് കിട്ടാത്തത് കാരണം ചികിത്സ വൈകി മരിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ആംബുലൻസ് ഡ്രൈവർ ആന്‍റണി. പണം മുൻകൂറായി നൽകിയാലെ ആംബുലൻസ് എടുക്കൂ എന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്ന് ആന്‍റണി പറഞ്ഞു. മരിച്ച അസ്മയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരം കാത്ത് നിന്നത് കൊണ്ടാണ് ആംബുലൻസ് എടുക്കാൻ വൈകിയതെന്ന് ആന്‍റണി കൂട്ടിച്ചേര്‍ത്തു.