പണം കിട്ടാതെ കൊണ്ടുപോകാനാകില്ലെന്ന് ആംബുലൻസ് ഡ്രൈവർ; ഇടുക്കിയിൽ രോഗി കടത്തിണ്ണയിൽ കിടന്ന് ഒന്നര മണിക്കൂർ നേരം
ഇടുക്കി പഴയരിക്കണ്ടത്ത് പക്ഷാഘാതം വന്ന് കടത്തിണ്ണയിൽ തളർന്നു കിടന്ന രോഗിയോട് ആംബുലൻസ് ഡ്രൈവറുടെ ക്രൂരത. പിപിഇ കിറ്റിന് ഉൾപ്പെടെയുള്ള മുഴുവൻ പണവും നൽകാതെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് ആംബുലൻസ് ഡ്രൈവർ വാശിപിടിക്കുകയായിരുന്നു
രോഗിയായ കഞ്ഞിക്കുഴി സ്വദേശി ഷാജി ഇതോടെ സഹായം തേടി ഒന്നര മണിക്കൂർ നേരമാണ് കടത്തിണ്ണയിൽ കിടക്കേണ്ടി വന്നത്. ഒടുവിൽ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പിരിവിട്ട് പണം നൽകിയതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്.
ഇതേ രോഗിയെ കഴിഞ്ഞ ദിവസം ആംബുലൻസിൽ കൊണ്ടുപോയപ്പോൾ പണം കിട്ടിയില്ലെന്നും അതുകൊണ്ടാണ് ഇത്തവണ വാശി പിടിച്ചതെന്നും ആംബുലൻസ് ഡ്രൈവർ പറയുന്നു