Friday, December 27, 2024
Wayanad

സുൽത്താൻ ബത്തേരിയിൽ ആംബുലൻസ് ഡ്രൈവർ കൊവിഡ് രോഗിയെ മനപ്പൂർവ്വം കൊണ്ടുപോയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു

സുൽത്താൻ ബത്തേരി:ആംബുലൻസ് ഡ്രൈവർ
കൊവിഡ് രോഗിയെ മനപ്പൂർവ്വം കൊണ്ടുപോയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ഡ്രൈവർ കൊവിഡ് രോഗം ബാധിച്ച ഒരുപാട് രോഗികളെ ആംബുലൻസിൽ കൊണ്ടുപോയതായി വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. കൊ വിഡ് സ്ഥിതികരിച്ച ആളുകളെ സ്വകാര്യ ആംബുലൻസിൽ കൊണ്ടുപോകില്ല .ജില്ലാ ഭരണകൂടം ഏർപ്പാടാക്കുന്ന ആംബുലൻസിൽ മാത്രമാണ് ഇവരെ കൊണ്ടുപോവുക.

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എമർജൻസി ചികിത്സക്കായി രോഗിയെ കൊണ്ടുപോകാനുണ്ടെന്ന് പറഞ്ഞതി അടിസ്ഥാനത്തിലാണ് ഈ പറയുന്ന ആംബുലൻസ് ഡ്രൈവർ രോഗിയെ കൊണ്ടുപോയത്. കൊണ്ടുപോയ രോഗിക്ക് പിന്നീട് മൂന്നു ദിവസം കഴിഞ്ഞാണ്

കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത് .അല്ലാതെ രോഗിയെ ആംബുലൻസ് ഡ്രൈവർ മനപൂർവ്വം കൊണ്ടുപോയി എന്നത് തെറ്റാണ് .ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രമാണു ഡ്രൈവർ മുന്നിട്ടിറങ്ങിയത് .ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും ഭാരവാഹികൾ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *