Monday, January 6, 2025
National

കലാപമൊടുങ്ങാതെ മണിപ്പൂർ; കൊല്ലപ്പെട്ട 27കാരന്‍റെ മൃതദേഹവുമായി തെരുവിൽ പ്രതിഷേധിച്ച് ജനക്കൂട്ടം

ഇംഫാൽ: വീണ്ടുമൊരു മെയ്ത്തെയ് വിഭാഗക്കാരന്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ മണിപ്പൂരില്‍ സംഘർഷ സാഹചര്യം വർധിച്ചു. കൊല്ലപ്പെട്ട സായ്കോം ഷുബോലിന്‍റെ മൃതദേഹവുമേന്തി മെയ്ത്തേയ് വിഭാഗക്കാർ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. ഈ സാഹചര്യത്തിൽ മേഖലയില്‍ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.

കദാംബന്ദ് മേഖലയിലിയിലാണ് ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. വെടിവെപ്പില്‍ ഇരുപത്തിയേഴ് വയസുകരനായ മെയ്ത്തെയ് വിഭാഗക്കാരൻ കൊല്ലപ്പെട്ടു. ഇതോടെ മണിപ്പൂരില്‍ വീണ്ടും സംഘർഷ സാഹചര്യം വർധിക്കുകയാണ്. നഗര മേഖലയിലടക്കം മുളകമ്പുകള്‍ ഉപയോഗിച്ച് മെയ്ത്തെയ് വിഭാഗക്കാർ വാഹനങ്ങള്‍ തടഞ്ഞു. കൊല്ലപ്പെട്ട മെയ്ത്തെയ് വിഭാഗക്കാരനായ സായ്കോം ഷുബോലിന്‍റെ മൃതദേഹവുമേന്തി നഗരം ചുറ്റിയുള്ള പ്രതിഷേധ പ്രകടനം നഗരത്തില്‍ നടന്നു.

വിലാപയാത്ര സംഘർഷത്തിന് വഴിവെക്കുമോയെന്ന ആശങ്കയുള്ലതിനാല്‍ കനത്ത സുരക്ഷയും നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. കദാംബന്ദിലെ ഏറ്റുമുട്ടലില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായ മണിപ്പൂരിലെ അതിർത്തിഗ്രാമങ്ങളിലും നഗരത്തിലും കേന്ദ്ര സേനയുടെയും പൊലീസിന്‍റെയും സുരക്ഷ തുടരുന്നുണ്ട്. സംഘർഷ സാഹചര്യം കനത്തോടെ ജാഗ്രതയും വ‍ർധിച്ചു. നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക‍ർഫ്യൂവും ഇന്‍റർനെറ്റ് നിരോധനവും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *