ആഫ്രിക്കയിൽ നിന്നെത്തിയ എംഎൽഎ ക്വാറന്റൈൻ ലംഘിച്ചു; പി.വി അൻവറിനെതിരെ പരാതി
കോവിഡ് നിയന്ത്രണം ലംഘിച്ചതിന് അൻവറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും കെഎസ്യു പരാതി നൽകി.
കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ അൻവറിനെ സ്വീകരിക്കാൻ വലിയ ആൾക്കൂട്ടമുണ്ടായിരുന്നെന്നും ക്വാറൻറീനിൽ പോകാതെ എംഎൽഎ ജനമധ്യത്തിലേക്ക് ഇറങ്ങിയെന്നുമാണ് കെഎസ്യുവിൻറെ പരാതി.
മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അൻവർ ഇന്ന് നാട്ടിലെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ അൻവറിന് വൻ സ്വീകരണമാണ് സി.പി.എം അണികൾ ഒരുക്കിയത്.
കഴിഞ്ഞ ദിവസമാണ് സി.പി.എം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. നിലമ്പൂർ നിന്ന് സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായി ഇത്തവണയും അൻവർ തന്നെയാണ് മത്സരിക്കുന്നത്.