കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ 85 പേർ ഇതുവരെ ആശുപത്രി വിട്ടു
കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ 85 യാത്രക്കാരെ വിവിധ ആശുപത്രികളിൽ നിന്നായി ഇതുവരെ ഡിസ്ചാർജ് ചെയ്തു എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. പരിക്കേറ്റവർ പൂർണ്ണമായും സുഖം പ്രാപിച്ച ശേഷമാണ് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ആയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴാം തീയതി എയർ ഇന്ത്യ എക്സ്പ്രസ് (IX 1344) വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി അപകടമുണ്ടാകുകയായിരുന്നു. രണ്ട് പൈലറ്റ്മാർ ഉൾപ്പെടെ 19 പേരാണ് അപകടത്തിൽ മരിച്ചത്.