തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട; ദുബൈയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്ന് 2.300 കിലോ സ്വർണം പിടികൂടി
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് കിലോ 300 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ ഒരു കുടുംബത്തിന്റെ പക്കൽ നിന്നുമാണ് സ്വർണം പിടികൂടിയത്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയതിന് ശേഷം തിരുവനന്തപുരത്ത് കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടിയിലും സ്വർണക്കടത്ത് നിർബാധം തുടരുന്നുണ്ട്.