ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി
ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി. ഹജ്ജ് യാത്രക്കായുള്ള വിമാനത്താവളങ്ങളുടെ എണ്ണം 10 ആയി ചുരുക്കുകയും ചെയ്തു
വലിയ വിമാനങ്ങളാണ് ഹജ്ജ് യാത്രക്ക് പോകുകയെന്നും കരിപ്പൂരിൽ വലിയ വിമാനങ്ങളിറക്കാൻ അനുമതി ആയിട്ടില്ലെന്നും എയർപോർട്ട് അധികൃതർ ഇതിനോട് പ്രതികരിച്ചു. കരിപ്പൂർ വിമാനാപകടത്തിന് ശേഷമാണ് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി തടഞ്ഞത്.
അതേസമയം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതലാളുകൾ ഹജ്ജിന് പോകാൻ ആശ്രയിക്കുന്നത് കരിപ്പൂരിനെയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള തീർഥാടകർക്ക് തീരുമാനം തിരിച്ചടിയാണ്.