കരിപ്പൂരിൽ സ്വർണവേട്ട; ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 22 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. 22 ലക്ഷത്തോളം രൂപ വരുന്ന 435 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. വടകര സ്വദേശി സിദ്ധിഖ് ആണ് പിടിയിലായത്.
ദുബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണമിശ്രിതം ശരീരത്തോട് ചേർത്ത് ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്.