Saturday, October 19, 2024
Kerala

പോലീസ് സ്‌റ്റേഷനുകളിലേക്ക് വിളിക്കേണ്ട, ഭരണത്തിൽ ഇടപെടേണ്ട; പാർട്ടി പ്രവർത്തകരോട് പിണറായി

 

ഭരണത്തിൽ പാർട്ടിക്കാർ അനാവശ്യ ഇടപെടൽ നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പാർട്ടി പ്രവർത്തകർക്ക് പിണറായി നിർദേശം നൽകിയത്. ബംഗാളിലെയും ത്രിപുരയിലെയും സിപിഎം തകർച്ച കൂടി സൂചിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശം

പോലീസ് സ്‌റ്റേഷനുകളിലേക്ക് അനാവശ്യമായി വിളിക്കരുത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിൽ ഇടപെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടപെടേണ്ട സാഹചര്യമുണ്ടായാൽ അത് പാർട്ടി ഘടകത്തിൽ അറിയിച്ചാൽ മതി.

ഭരണത്തുടർച്ചയുണ്ടായ സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തകർ ഭരണം കയ്യാളി എന്ന ആരോപണമുണ്ടായിരുന്നു. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടായിരിക്കുന്നു. അത് നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published.