Friday, April 11, 2025
Kerala

ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹം: പിണറായി

വോട്ടർ പട്ടികയിലെ ക്രമക്കേട് സംഘടിത നീക്കം കാരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെ. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നു. എൽഡിഎഫിന്റെ അടിത്തറ വിപുലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കോൺഗ്രസ് ക്ഷയിച്ചു വരികയാണ്. നേതാക്കൾ വലിയ രീതിയിൽ ബിജെപിയിലേക്ക് പോകുന്നു. കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടി പാർട്ടി വിട്ടത് സ്ത്രീവിരുദ്ധതയെ തുടർന്നാണ്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയാണ് തല മുണ്ഡനം ചെയ്ത് ആരോപണങ്ങളുന്നയിച്ച് ഇറങ്ങിപ്പോയതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *