കെ കെ ശൈലജ ഇനി പാർട്ടി വിപ്പ്: പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് ടീച്ചർ
ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായിരുന്നു കെ കെ ശൈലജ ടീച്ചർ. നിപയും കൊവിഡും കേരളത്തെ വരിഞ്ഞുമുറുക്കിയപ്പോൾ ആരോഗ്യമന്ത്രിയെന്ന നിലയിൽ ടീച്ചറുടെ ഭരണപാടവം എല്ലാവരും കണ്ടതാണ്. സ്‌നേഹത്തോടെ മലയാളികൾ ടീച്ചറെ ടീച്ചറമ്മ എന്ന് വിളിക്കുകയും ചെയ്തു. റെക്കോർഡ് ഭൂരിപക്ഷത്തിൽ ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയും ആ ജനപ്രീതിയുടെ തെളിവാണ്
പക്ഷേ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകട്ടെയെന്ന സിപിഎം തീരുമാനത്തോടെ ശൈലജ ടീച്ചർക്ക് രണ്ടാമവസരം ലഭിക്കാതെ പോകുകയായിരുന്നു. പാർട്ടി വിപ്പ് എന്ന പദവിയാണ് സിപിഎം കെ കെ ശൈലജക്ക് നൽകിയിരിക്കുന്നത്. തീരുമാനം പാർട്ടിയുടേതാണെന്നും അത് പൂർണമായി അംഗീകരിക്കുന്നുവെന്നും ടീച്ചർ പ്രതികരിച്ചു.