Thursday, October 17, 2024
Kerala

സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമെന്ന് ഗവർണർ

 

ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ ഭരണഘടനാ പദവിയല്ല. അതിനാൽ മുഖ്യമന്ത്രിക്ക് അത് ഏറ്റെടുക്കണം. സർക്കാർ ഓർഡിനൻസ് കൊണ്ടുവരണം. ഒപ്പിടാൻ തയ്യാറാണെന്ന് ഗവർണർ പറഞ്ഞു

സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമാണ്. ഇതുവെച്ച് പൊറുപ്പിക്കില്ല. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം മികച്ചതാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട അവസ്ഥയാണ്. സർവകലാശാലകളിൽ ഉന്നത പദവികളിലെല്ലാം ഇഷ്ടക്കാരെ നിയമിക്കുകയാണ്. തിരുത്താൻ പരമാവധി ശ്രമിച്ചു.

വി സി നിയമനങ്ങളിൽ തന്റെ കൈകൾ കെട്ടിയിടാൻ ശ്രമിക്കുന്നു. മൂന്ന് പേരുകൾക്ക് പകരം ഒരു പേര് മാത്രമാണ് തരുന്നതെന്നും ഗവർണർ ആരോപിച്ചു.

Leave a Reply

Your email address will not be published.