വടകരയിൽ പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ മുൻ സിപിഎം നേതാക്കൾ അറസ്റ്റിൽ
പാർട്ടി അംഗമായ വീട്ടമ്മയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ വടകരയിൽ രണ്ട് മുൻ സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാബുരാജ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്നു ലിജീഷ്. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് അംഗമായ യുവതിയെയാണ് ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ആരോപണത്തിന് പിന്നാലെ ഇരുവരെയും സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.