പാർട്ടി പ്രവർത്തകയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു;ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും സിപിഎം പുറത്താക്കി
കോഴിക്കോട് വടകരയിൽ പാർട്ടി പ്രവർത്തകയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവും ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ആരോപണ വിധേയരായ നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സിപിഎം അറിയിച്ചു. മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡിവൈഎഫ്‌ഐ പതിയേക്കര മേഖലാ സെക്രട്ടറി ലിജീഷ് എന്നിവർക്കെതിരെയാണ് പരാതി
പാർട്ടി പ്രവർത്തകയായ വീട്ടമ്മയാണ് പരാതി നൽകിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് മക്കളുടെ അമ്മയായ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. സംഭവം നാട്ടുകാരെയും ഭർത്താവിനെയും അറിയിക്കുമെന്ന് പറഞ്ഞ് തുടർന്നും പീഡിപ്പിച്ചു
ഇതിന് ശേഷം ഡിവൈഎഫ്‌ഐ നേതാവ് ലിജീഷ് വീട്ടിലെത്തി ബ്രാഞ്ച് സെക്രട്ടറി പറഞ്ഞ കാര്യം തനിക്ക് അറിയാമെന്നും ഇതെല്ലാം പുറത്തറിയിക്കുമെന്നും പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. തുടർച്ചയായ പീഡനത്തെ തുടർന്ന് ശാരീരികമായും മാനസികമായും തളർന്ന ഇവർ ചികിത്സ തേടുകയും പിന്നാലെ പോലീസിനെ സമീപിക്കുകയുമായിരുന്നു.