കൊല്ലത്തെ മെഡിട്രീന ആശുപത്രി കൊവിഡ് ചികിത്സക്കെന്ന പേരിൽ 50കാരിക്ക് നൽകിയത് അഞ്ച് ലക്ഷത്തിലധികം രൂപയുടെ ബിൽ
കൊവിഡ് ചികിത്സയുടെ പേരിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ കൊള്ള തുടരുന്നു. കൊല്ലം മെഡിട്രീന ആശുപത്രിക്കെതിരെയാണ് പുതിയ പരാതി. ജാസ്മി എന്ന 50കാരിക്ക് 5.10 ലക്ഷം രൂപയുടെ ബില്ലാണ് ആശുപത്രി നൽകിയത്.
ഐസിയുവിൽ പ്രതിദിനം 12,000 രൂപ എന്ന നിരക്ക് പറഞ്ഞാണ് രോഗിയെ പ്രവേശിപ്പിച്ചത്. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അമിത ബിൽ ഈടാക്കാൻ തുടങ്ങുകയായിരുന്നു.
ഡോക്ടർ ഐസിയുവിൽ സന്ദർശിക്കുന്നതിന് 2000 രൂപ വീതവും പിപിഇ കിറ്റിന് പല ദിവസങ്ങളിൽ പല തുകയും ഈടാക്കി. ഈ മാസം ഏഴിന് ഡിസ്ചാർജായ രോഗി പണം അടയ്ക്കാൻ ഇല്ലാത്തതിനാൽ ആശുപത്രിയിൽ തുടരുകയാണ്.
എന്നാൽ അമിത ഫീസ് ഈടാക്കിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഐസിയുവിലും വെന്റിലേറ്ററിലും കിടന്ന രോഗിക്ക് ചുമത്തിയത് സ്വാഭാവികമായ നിരക്കാണെന്നും ആശുപത്രി പറയുന്നു.