Sunday, January 5, 2025
Kerala

കൊവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികളുടെ കഴുത്തറുപ്പൻ ഫീസ്; നടപടിക്ക് ഹൈക്കോടതി നിർദേശം

 

കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ വൻ ഫീസ് ഈടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി എറണാകുളം ജില്ലാ കലക്ടർക്ക് നിർദേശം നൽകി.

കലക്ടർ ഡിഎംഒയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പട്ടിട്ടുണ്ട്. പിപിഇ കിറ്റിന്റെ അടക്കം പേര് പറഞ്ഞ് രോഗികളിൽ നിന്ന് പതിനായിരക്കണക്കിന് രൂപയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കിയിരുന്നത്. ആലുവ അൻവർ മെമ്മോറയിൽ ആശുപത്രി ഒരു രോഗിയിൽ നിന്ന് അഞ്ച് ദിവസത്തെ പിപിഇ കിറ്റ് ഫീസായി വാങ്ങിയത് 37,350 രൂപയാണ്. 350 രൂപ വരെയാണ് പിപിഇ കിറ്റിന്റെ പരമാവധി വില.

Leave a Reply

Your email address will not be published. Required fields are marked *