ശസത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചു
രാജസ്ഥാനിലെ ജയ്പൂരിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ വാർഡ് ബോയ് ലൈംഗികമായി പീഡിപ്പിച്ചു. ഓക്‌സിജൻ സഹായത്തോടെ ഐസിയുവിൽ കഴിയുകയായിരുന്ന യുവതിയെയാണ് കൈകൾ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചത്. സംഭവത്തിൽ വാർഡ് ബോയ് ഖുഷിറാം ഗുജ്ജറിനെ അറസ്റ്റ് ചെയ്തു
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഐസിയുവിൽ മറ്റ് രോഗികളോ ആശുപത്രി സ്റ്റാഫോ ഉണ്ടായിരുന്നില്ല. പീഡനത്തിന് ഇരയായ രോഗി രാത്രി മുഴുവൻ ഐസിയുവിൽ കിടന്ന് കരഞ്ഞു. പിറ്റേ ദിവസം രാവിലെ ഭർത്താവ് എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.